തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന സിനിമയാണ് മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വൻ. സിനിമയിലെ ഐശ്വര്യ റായിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രാചീന കാലത്തെ റാണിയെ പോലെയാണ് താരത്തെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 30നാണ് ചിത്രത്തിന്റെ റിലീസ്.ഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
വിക്രത്തിന്റെ ആദിത്യ കരികാലന്, കാര്‍ത്തിയുടെ വന്തിയത്തേവന് എന്നീ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സാഹിത്യകാരന് കല്‍ക്കിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയിന്‍ സെല്വന് ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.എആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം ആമസോണിന് വിറ്റുപോയിരിക്കുന്നത്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.
ജയം രവി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, അശ്വിന് കാകുമാനു, റിയാസ് ഖാന്, തൃഷ, ശോഭിതാ ധൂലിപാല, ജയചിത്ര എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.
Discussion about this post