അവതാറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. ഡിസംബര്‍ 16നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. ഇതിനോടകം സിനിമയുടെ അഞ്ചു ഭാഗങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. കാത്തിരിപ്പിനിടയിൽ പുതിയ വാർത്തയുമായി എത്തിയിരിക്കുകയാണ് ജെയിംസ് കാമറൂണ്‍.
. താനായിരിക്കില്ല നാലും അഞ്ചും ഭാഗം സംവിധാനം ചെയ്യുക എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.ഏമ്പയര് മാഗസീനിന് നല്കിയ അഭിമുഖത്തിലാണ് വിഖ്യാത സംവിധായകനായ ജെയിംസ് കാമറൂണ്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.‘അവതാറിനെ ഏറ്റെടുക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്ന ഒരു സംവിധായകന് ബാറ്റണ്‍ കൈമാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,
അതിന് ശേഷം എനിക്ക് താല്‍പ്പര്യമുള്ള മറ്റ് ചില കാര്യങ്ങള്‍ ചെയ്യാന്‍ പോകുകയാണ് ’ എന്നാണ് ജെയിംസ് കാമറൂണ്‍ പറഞ്ഞിരിക്കുന്നത്.അവതാറിന് തുടര്ഭാഗങ്ങളുണ്ടാകുമെന്നും അതിന്റെ റീലിസ് തീയതിയും 2012ലാണ് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17 നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.കോവിഡ് കാരണം കണക്കുകൂട്ടലുകളൊക്കെ തെറ്റുകയായിരുന്നു.
Discussion about this post