‘ പൊന്നിയിന്‍ സെല്വന്’ ഒന്നാം ഭാഗത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത്.സെപ്തംബര്‍ 30നാണ് സിനിമ റീലിസിനെത്തുന്നത്.മണിരത്നത്തിന്റെ സ്വപ്നചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.ചിയാൻ വിക്രത്തിന് പിന്നാലെ കാര്‍ത്തിയുടെ കാരക്ടര്‍ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.വന്തിയ തേവന് എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന പിരീഡ് ഡ്രാമ സ്വഭാവമുള്ള ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന് ‘ തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് സിനിമ എത്തുന്നത്.രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗമായ പിഎസ്-1 ആണ് സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യുന്നത്. അഞ്ഞൂറ് കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, ത്രിഷ, ശരത് കുമാര്‍, ജയറാം, പ്രഭു, പ്രകാശ് രാജ്, നാസര്‍, ഐശ്വര്യ ലക്ഷ്മി, നാസര്‍, വിക്രം പ്രഭു എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിരത്നവും എഴുത്തുകാരന് ജയമോഹനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
Discussion about this post