എഎംഎംഎയുടെ ഔദ്യോഗിക യൂടൂബ് ചാനലില്‍ ബലാത്സംഗ കേസ് പ്രതി വിജയ് ബാബു ജനറല്‍ ബോഡി യോഗത്തില്‍ എത്തിയ വീഡിയോ മാസ് എന്‍ട്രി എന്ന പേരില്‍ പങ്കുവെച്ച നടപടിക്കെതിരെ കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തി. എതിര് ശബ്ദം ഉയര്‍ത്തിയവരോടുള്ള വെല്ലുവിളിയാണ് ഈ വീഡിയോ. ഓസ്കാര്‍ കിട്ടിയിട്ടാണോ ഈ സ്വീകരണം. ഈ വിഷയത്തില്‍ എഎംഎംഎയുടെ പ്രസിഡന്റ് മറുപടി പറയണമെന്ന് മോഹന്‍ലാലിന് അയച്ച തുറന്ന കത്തില്‍ ഗണേഷ്കുമാര് ആവശ്യപ്പെട്ടു. ‘അമ്മയുടെ ഔദ്യോഗിക യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഒളിംപിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടി തിരിച്ചെത്തിയ ഇന്ത്യന്‍ താരത്തെ വരവേല്‍ക്കുന്നത് പോലെയും, ഓസ്കാര്‍ അവാര്‍ഡ് നേടി തിരിച്ചെത്തുന്ന മലയാളത്തിന്റെ അഭിമാന താരത്തെ വരവേല്‍ക്കുന്നത് പോലെയുമാണ് വിജയ് ബാബുവിനെ സ്വീകരിച്ച് ആനയിക്കുന്നത്. ആവേശം കൊള്ളിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയും ചേര്‍ക്കാന്‍ മറന്നിട്ടില്ല. എന്ത് മഹത് കര്‍മ്മം നിര്‍വ്വഹിച്ച് ജേതാവായി തിരിച്ചെത്തിയതിന്റെ പേരിലായിരുന്നു ഈ മാസ് എന്‍ട്രി’ എന്നാണ് കത്തില്‍ ഗണേഷ് കുമാര്‍ ചോദിച്ചിരിക്കുന്നത്. നീതിയോ നിയമമോ സമൂഹമോ വ്യക്തിയോ അതുമല്ലെങ്കില്‍ അതിജീവിതയോ എന്ത് പറഞ്ഞാലും തനിക്കത് പുല്ലാണെന്ന വെല്ലുവിളിയാണ് ഇടവേള ബാബുവിന്റെത് എന്നും ഗണേഷ് പറഞ്ഞു.
Discussion about this post