ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സിനിമയാണ് വാശി. സിനിമയുടെ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഈ മാസം 17ന് ചിത്ര നെറ്റ്ഫ്ളിക്സിലാണ് റീലിസ് ചെയ്യുന്നത്. 10 കോടി രൂപക്കാണ് നെറ്റ്ഫ്ളിക്സ് വാശി വാങ്ങിയിരിക്കുന്നത്. നവാഗതനായ വിഷ്ണു ജി. രാഘവാണ് സിനിമ സംവിധാനം ചെയ്തത്. ചിത്രം ജൂണ്‍ 17നാണ് തിയേറ്ററുകളിലെത്തിയത്.ലൈംഗിക ബന്ധത്തിലെ കണ്‍സെന്റ്, മാനിപ്പുലേറ്റഡ് കണ്‍സെന്റ്, മീ ടൂ പോലെയുള്ള വിഷയങ്ങള്‍ പ്രതിപാദിച്ച ചിത്രം റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യുപ്പെട്ടിരുന്നു. അഭിഭാഷകരായാണ് ചിത്രത്തില്‍ ടൊവിനോയും കീര്‍ത്തിയുമെത്തുന്നത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാര്‍ നിര്‍മിച്ച ചിത്രത്തില്‍ അനു മോഹന്‍, അനഘ നാരായണന്, ബൈജു, കോട്ടയം രമേശ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഛായാഗ്രഹണം നീല്‍ ഡി. കുഞ്ഞ, എഡിറ്റിങ് അര്‍ജു ബെന്‍, ക്രിയേറ്റീവ് സൂപ്പര്‍വൈസര്‍ മഹേഷ് നാരായണന്, സംഗീതം കൈലാസ്, പശ്ചാത്തല സംഗീതം യാക്സന്‍, നേഹ, കലാസംവിധാനം സാബു മോഹന്‍, കഥ ജാനിസ് ചാക്കോ സൈമണ്‍, മേക്കപ്പ് പി. വി. ശങ്കര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിഥിന് മൈക്കിള്‍, വരികള്‍ വിനായക് ശശികുമാര്‍, സൌണ്ട് എം. ആര്. രാജകൃഷ്ണന്, ഡിസൈന്‍ ഓള്ഡ്മങ്ക്സ്, വിതരണം ഉര്‍വ്വശി തിയറ്റേഴ്സ്.
Discussion about this post