ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര താരം ബി.എസ്. അവിനാഷ് വാഹനാപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. അവിനാഷ് സഞ്ചപിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബംഗളൂരുവില്‍ വെച്ചായിരുന്നു അവിനാഷിന്റെ മെഴ്സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ അനില്‍ കുംബ്ലെ സര്‍ക്കിളില്‍ വെച്ചാണ് അപകടമുണ്ടായത്. ജിമ്മിലേക്ക് പോകുകയായിരുന്നു അവിനാഷ്. പ്രഭാതനടത്തത്തിനു വന്നവരാണ് അവിനാഷിനെ കാറില്‍നിന്ന് പുറത്തെത്തിച്ചത്. ട്രക്ക് ഡ്രൈവറെ കുബ്ബണ് പാര്‍ക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
തനിക്ക് പരിക്കൊന്നുമില്ലെന്നും കാറിന്റെ ബോണറ്റിന് കേടുപാടുകള്‍ പറ്റുക മാത്രമേ ഉണ്ടായുള്ളൂ എന്നും അവിനാഷ് പിന്നീട് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. പോലീസിനും ആര്.ടി.ഓയ്ക്കു നന്ദി പറയുകയും ചെയ്തു അദ്ദേഹം.
View this post on Instagram
Discussion about this post