കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീറും പുതിയ സന്തോഷ വാർത്ത പങ്കുവെച്ചത്. താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ തന്നെയാണ് പങ്കുവെച്ചത്. അതിന് പിന്നാലെ താരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത ആഘോഷമാക്കിയിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സ്ത്രീവിരുദ്ധപരമായ വാര്‍ത്തകളും വന്നു തുടങ്ങിയിട്ടുണ്ട്. അത്തരം മാധ്യമങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആലിയ ഭട്ട്. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ലണ്ടനില്‍ ചിത്രീകരണം നടക്കുന്ന ഇടത്ത് നിന്ന് ആലിയയെ രണ്‍ബീര്‍ കപൂര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും. ആലിയ്ക്ക് ഇപ്പോള്‍ വിശ്രമം ആവശ്യമാണ് എന്ന രീതിയിലായിരുന്നു വാര്‍ത്ത. വിവാഹം കഴിഞ്ഞ് ഉടനെ ഗര്‍ഭിണിയായി എന്ന പേരിലും താരത്തിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു.
ഇതിന് മറുപടിയാണ് താരം നൽകിയിരിക്കുന്നത്. താന്‍ ഒരു സ്ത്രീയാണ്. പാഴ്സല്‍ അല്ല പിക്ക് അപ്പ് ചെയ്യാനായി .ഇവിടെ ഒന്നും വൈകിയിട്ടില്ല. ആരും ആരെയും കൊണ്ടുവരാന്‍ പോവുകയും വേണ്ട. എനിക്ക് ഇപ്പോള്‍ വിശ്രമിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് ഡോക്ടറിന്റെ സര്‍ട്ടിഫിക്കറ്റും ഉണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം. ഇത്തരം ചിന്താഗതികളില്‍ നിന്ന് പുറത്തുകിടക്കൂ. എന്നാണ് ആലിയ മറുപടി കൊടുത്തത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
Discussion about this post