ക്ലബ് ആയ അമ്മയില്‍ അംഗത്വം വേണ്ടെന്ന് കാട്ടി നടനും സംവിധായകനുമായ ജോയ് മാത്യു സെക്രട്ടറിയ്ക്കു കത്തെഴുതി. സന്നദ്ധ സംഘടനയായതു കൊണ്ടാണ് ഒരു ലക്ഷം രൂപ നല്കി അംഗത്വമെടുത്തത്. സന്നദ്ധ സംഘടനയല്ല, ക്ലബ് ആണെന്ന് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് അംഗത്വ ഫീ തിരിച്ചു തരണമെന്ന് ജോയ് മാത്യു പറയുന്നു. അമ്മ സെക്രട്ടറി വിവരക്കേട് പറയുകയാണ്. അത് തിരുത്തണമെന്നും ജോയ് മാത്യു പറഞ്ഞു.
നിര്‍വാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. ജനാധിപത്യബോധമില്ലെന്നാണ് അര്‍ഥം. വിവരമില്ലാത്തവരാണ് തലപ്പത്തിരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന് ജോയ് മാത്യു ചോദിക്കുന്നു. ജനാധിപത്യത്തെ കളിയാക്കുകയാണ് ഇവര്‍. വെറുതെ വിടില്ല. ക്ലബ്ബിന്റെ നിയമാവലി വേറെ, സന്നദ്ധസംഘടനയുടേത് വേറെ. രണ്ടിനും ചിട്ടവട്ടങ്ങള്‍ വ്യത്യസ്തമാണ്. തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല അമ്മ. മറ്റേതു സംഘടനയെടുത്താലും വേതനത്തിന്റെ കാര്യത്തില്‍ വേര്‍തിരിവ് കാണില്ല. ഇവിടെ അങ്ങനെയല്ല. പലര്‍ക്കും കീഴ്പ്പെടണമെന്നും ജോയ് മാത്യു പറയുന്നു.
Discussion about this post