പ്രശസ്ത നാടക- സിനിമാ താരം പൂ രാമു അന്തരിച്ചു. 60 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം. വെള്ളിയാഴ്ചയാണ് ചെന്നൈ സെന്‍ട്രലിലുള്ള രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തെരുവുനാടക കലാകാരനായിരുന്ന രാമു 2018 ല്‍ പുറത്തിറങ്ങിയ ‘പൂ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ ശ്രദ്ധേയനായത്. 2012 ലെ നീര്പാര്വൈ, 2018 ലെ പേരന്പ്, 2021 ലെ കര്ണന്, 2020 ല്‍ സൂരറൈ പോട്ര് എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
പൂ രാമുവിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാ രംഗത്തെ നിരവധി പേര് രംഗത്ത് വന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലും പൂ രാമുവിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.
Discussion about this post