ബിഗ് ബോസ് റിയാലിറ്റി ഷോ താരം ഡോ. റോബിന് രാധാകൃഷ്ണന് സിനിമയില്‍ നായകനായെത്തുന്നു. മഹേഷിന്റെ പ്രതികാരം, നാരദന്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ആര്‍ക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ സന്തോഷ് ടി കുരുവിളയാണ് റോബിന് നായകനാവുന്ന ചിത്രം നിര്‍മ്മിക്കുന്നത്. റോബിന് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ആശംസകള്‍ അറിയിച്ചു.
തിരുവനന്തപുരം ജി.ജി ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്യുമ്പോളാണ് റോബിന് ബിഗ് ബോസിലേക്ക് അവസരം ലഭിച്ചത്.
കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടര്‍ മച്ചാന് എന്ന പരമ്പരയും ഏറെ ജനപ്രീതിയുണ്ടാക്കി. ഷോയില്‍ ആദ്യം മുതല്‍ സജീവ സാന്നിധ്യമായി നിന്ന റോബിന് സഹമത്സരാര്‍ത്ഥി റിയാസിനെ ശാരീരികമായി ആക്രമിച്ചതിനെ തുടര്‍ന്നാണ് ബിഗ് ബോസില്‍നിന്നും പുറത്തായത്.
Discussion about this post