റൊവാന് അറ്റ്കിന്സണ് മുഖ്യ കഥാപാത്രമായെത്തുന്ന മാന്‍ V/S ബീ നെറ്റ്ഫ്ലിക്സില്‍ സ്ട്രിമിങ് ആരംഭിച്ചു. റൊവാന് അറ്റ്കിന്‍സണിന്റെ പുതിയ കോമഡി സീരീസാണിത്. വീടിന്റെ മേല്‍നോട്ട ചുമതലയുള്ള വ്യക്തിയും ആ വീട്ടിലെത്തുന്ന വികൃതിയായ തേനീച്ചയും ചേർന്ന കഥയാണ് സീരിസിന്റെ ഇതിവൃത്തം.സ്ട്രീമിങ് തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 10 എപ്പിസോഡുകള്‍ അടങ്ങിയതാണ് ഈ സീരീസ്.റൊവാന് അറ്റ്കിന്‍സണും വില്യം ഡവിസും ചേര്‍ന്നാണ് സീരിസിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.റൊവാന് അറ്റ്കിന്‍സനൊപ്പം ബ്രിട്ടീഷ് നടി ജിംങ് ലൂസിയും സീരിസിലെത്തുന്നുണ്ട്. ടോം ബാസ്ഡന്, ജൂലിയന്‍ റൈന്‍ഡ്, ഗ്രിഗറി മക്ഹഗ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിരിച്ച് അസ്വദിച്ച് കാണാനുള്ള സീരിസാണ് മാന്‍ V/S ബീ .
Discussion about this post