കിച്ച സുദീപ് നായകനായി എത്തുന്ന ഫാന്റസി ആക്ഷൻ സിനിമയാണ് വിക്രാന്ത് റാണ. സിനിമയുടെ ട്രെയ് ലര്‍ പുറത്തിറങ്ങി. നിഗൂഡമായ ഒരു ഗ്രാമത്തിലേക്ക് എത്തുന്ന നായകനെയാണ് സിനിമയിൽ കാണിക്കുന്നത്. ഒരേസമയം ത്രില്ലടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ നിമിഷങ്ങളിലൂടെയാണ് ട്രെയ്ലര് കടന്നു പോകുന്നത്. സിനിമയിലെ റാ റാ റാക്കമ്മ എന്ന ഗാനം നേരത്തെ യൂട്യൂബില്‍ റീലീസ് ചെയ്തിരുന്നു. ജൂലൈ 28നാണ് സിനിമ റിലീസ് ചെയ്യുന്നത്. വമ്പന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. കന്നഡയില്‍ മാത്രമല്ല മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴി മാറ്റിയും ചിത്രമെത്തുന്നു. അനൂപ് ഭണ്ടാരി തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്ന സിനിമയാണിത്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ഡ്യനും ചേര്‍ന്നാണ് നിര്‍മിക്കുന്നു. സുദീപിന്റെ കിച്ച ക്രിയേഷന്‍സും നിര്‍മാണത്തില്‍ പങ്കാളിയാണ്.വില്യം ഡേവിഡ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്, ബി. അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്, ആഷിക് കയ്സഗോളി എഡിറ്റിങ് നിര്‍വഹിക്കുന്നത്.
Discussion about this post