ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽഹാസൽ നായകനായി പുറത്തുവന്ന സിനിമയാണ് വിക്രം. സകല റെക്കോഡുകളും തകർത്ത് ചിത്രമാണിത്. ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ് സിനിമ. ലോകമെമ്പാടുനിന്നും 375 കോടി രൂപ കളക്ഷൻ നേടിയ സിനിമയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതിപുറത്തുവിട്ടിരിക്കുകയാണ്. ജൂലൈ എട്ടിന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഡിജിറ്റൽ ഒ.ടി.ടി സ്ട്രീമിങ് അവകാശം റെക്കോർഡ് തുകക്കാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്വന്തമാക്കിയിക്കുന്നത്.രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് സിനിമ നിർമിച്ചത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.കമൽഹാസൻ, സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേയ്ൻ, കാളിദാസ് ജയറാം എന്നിങ്ങനെ വൻ താരനിരയുണ്ട് സിനിമയിൽ.
Discussion about this post