നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന സിനിമയാണ് 19(1)(എ). വിജയ് സേതുപതി നായകാനായെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വിജയ് സേതുപതി ആദ്യമായി നായക വേഷം കൈകാര്യം ചെയ്യുന്ന മലയാള ചിത്രമാണിതെന്ന പ്രത്യേകതയുണ്ട്.
നിത്യാ മേനോനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ തിരക്കഥ ഇന്ദു വി.എസിന്റെതാണ്. ഇന്ദ്രൻസ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിലുണ്ട്.ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് സേതുപതി നായകനായി എത്തുന്ന തമിഴ് ചിത്രം മാമനിതൻ ജൂൺ 24 നാണ് റിലീസ് ചെയ്യുന്നത്. ലോകേഷ് കനകരാജിന്റെ വിക്രമാണ് വിജയ് സേതുപതിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം
Discussion about this post