കമൽ ഹാസൻ-ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തിയ വിക്രം കൈയ്യടി നേടി മുന്നേറുകയാണ്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരേയ്ൻ എന്നിങ്ങനെ വലിയ താരനിര യാണ് ചിത്രത്തിന്റെ ഭാഗമായുള്ളത്. ഗസ്റ്റ് റോളിൽ സൂര്യയുമെത്തിയിരുന്നു. സിനിമയിൽ കയ്യടി നേടിതയിൽ മുന്നിൽ നിന്നത് ഏജന്റ് ടീനയുടെ ഫൈറ്റ് സീനായിരുന്നു. അപ്രതീക്ഷിതമായി വന്ന ഏജന്റ് ടീനയുടെ ഫൈറ്റിന് വമ്പൻ സ്വീകരണമായിരുന്നു. ഇപ്പോഴിതാ ഏജന്റ് ടീനയുടെ ഫൈറ്റ് അടങ്ങിയ സ്നീക് പീക് പുറത്തുവിട്ടിരിക്കുകയാണ് വിക്രമിന്റെ അണിയറ പ്രവർത്തകർ. പതിനഞ്ച് സെക്കൻഡുകൾ മാത്രമുള്ള വീഡിയോയാണ് രാജ് കമൽ ഇന്റർനാഷണൽ തങ്ങളുടെ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ടീനയെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് വാസന്തിയാണ്. 30 കൊല്ലമായി ഡാൻസ് ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് വാസന്തി.
സിനിമയുടെ ലോകമെമ്പാടുമുള്ള കളക്ഷൻ 300 കോടിക്ക് മുകളിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ. റിലീസിന് മുൻപ് തന്നെ ഒ.ടി.ടി റൈറ്റ്സിലൂടെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു . ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒ.ടി.ടി, സാറ്റലൈറ്റ് അവകാശം ഡിസ്നിക്കാണ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ. മഹേന്ദ്രനും ചേർന്ന് നിർമിച്ചതാണ് വിക്രം.അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
#RolexSir revenge = A raging forest fire 🔥#KamalHaasan #Vikram #VikramAllTimeRecord @ikamalhaasan @Suriya_offl @Udhaystalin @VijaySethuOffl #FahadhFaasil @anirudhofficial #Mahendran @RKFI @turmericmediaTM @RedGiantMovies_ @SonyMusicSouth pic.twitter.com/3oBSuZvNcA
— Raaj Kamal Films International (@RKFI) June 19, 2022
Discussion about this post