ജൂൺ 21 ന് ഇളയ ദളപതി വിജയ്യുടെ 66-ാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യും. വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയാണിത്. വിജയിയുടെ പിറന്നാൾ ദിവസം വൈകുന്നേരമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നത്.ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദേശീയ അവാർഡ് ജേതാവായ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
.‘അവൻ വീണ്ടും വരുന്നു’ എന്ന അടിക്കുറിപ്പോടെ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് പോസ്റ്റർ റീലിസിന്റെ വിവരം പുറത്ത് വിട്ടത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം തെലുങ്കിലും തമിഴിലും ചിത്രീകരിക്കുന്നുണ്ട്. ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു എത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.രശ്മിക മന്ദാനയാണ് നായിക.പ്രകാശ് രാജ്, ശരത് കുമാർ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്.
Discussion about this post