രജനികാന്തിനെ നായകനാക്കി നെൽസൺ ദീലിപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ജയിലർ. ബീസ്റ്റിന് ലഭിച്ച സമ്മിശ്ര പ്രതികരണം കാരണം നെല്‍സണെ സംവിധാന ചുമതലയില്‍ നിന്ന് മാറ്റി എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു നേരത്തെ. ജയിലറിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നെൽസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.ശിവ സംവിധാനം ചെയ്ത അണ്ണാത്തെയാണ് രജനികാന്തിന്റെതായി ഒടുവില്‍ പുറത്തുവന്ന ചിത്രം.സിനിമയ്ക്ക് നെഗറ്റീവ് അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. പക്ഷേ ചിത്രം റെക്കോഡ് കളക്ഷനാണ് ബോക്സ്ഓഫീസില്‍ നിന്നും നേടിയത്. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ രജനിയുടെ മാസ് ആക്ഷന്‍ ചിത്രത്തിന് കാത്തിരിക്കുകയാണ് ആരാധകറെയും. തലൈവരുടെ പുതിയ സിനിമയ്ക്ക് വൻ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.
Discussion about this post