നസ്രിയ ആദ്യമായി ടോളിവുഡില്‍ അഭിനയിക്കുന്ന സിനിമയാണ് അണ്ടേ സുന്ദരാകിനി.നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ നായികയായിട്ടാണ് നസ്രിയയുടെ അരങ്ങേറ്റം എന്ന പ്രത്യേകതയുമുണ്ട്. റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. ജൂണ്‍ 10നാണ് റിലീസ് ചെയ്യുന്നത്.ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇരുവരും പങ്കെടുത്ത വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.ഇരുവരുടെയും ചില പ്രത്യേകതകളെ പറ്റി പരസ്പരം ചോദ്യം ചോദിക്കുന്ന ക്വസ്റ്റ്യന്‍ ആന്‍സര്‍ സെഷനിലാണ് ഇരുവരും പങ്കെടുത്തത്.വീഡിയോയില്‍ നസ്രിയയുടെ ഇഷ്ടപ്പെട്ട ഹോളിഡേ സ്പോട്ട് ഏതെന്ന ചോദ്യത്തിന് നാനി പറയുന്നത് യൂറോപ്പ് എന്നാണ്. താന്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പ് ഏതാണെന്ന നാനിയുടെ ചോദ്യത്തിന് ട്വിറ്റര്‍ എന്ന് നസ്രിയയും പറയുന്നുണ്ട്. സെറ്റില്‍ വെറുതെയിരിക്കുമ്പോള്‍ എങ്ങനെയാണ് സമയം ചെലവഴിക്കുന്നതെന്ന നസ്രിയയുടെ ചോദ്യത്തിന് എല്ലാരുടെയും തല തിന്നുമെന്നായിരുന്നു നാനിയുടെ മറുപടി.സെറ്റില്‍ ഏത് ഘട്ടത്തിലാണ് താന്‍ ദേഷ്യപ്പെടുക എന്ന നാനിയുടെ ചോദ്യത്തിന് എന്തെങ്കിലും വിശദീകരിക്കുമ്പോള്‍ അത് ആരെങ്കിലും ശ്രദ്ധിക്കാതെയിരിക്കുമ്പോഴെന്നായിരുന്നു നസ്രിയയുടെ മറുപടി.മൈത്രി മൂവീസിന്റെ ബാനറില്‍ വിവേക് ആത്രേയ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
Discussion about this post