വാക്സിനേഷന് എടുത്ത ശേഷം ബാധിക്കുന്ന ആളുകള്‍ക്ക് കൊറോണ വൈറസ് വകഭേദങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് പഠനം. രണ്ട് ഡോസ് വാക്സിനെടുത്തവരില്‍ ഓമിക്രോണ്‍ വന്നാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷി കൈവരിക്കാകുമെന്നുമാണ് പഠനത്തില്‍ പറയുന്നത്. കോവിഡ് വാക്സിന് നിര്‍മാതാക്കളായ ബയോഎന്‍ടെക് എസ്.ഇ കമ്പനിയും വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയും നടത്തിയ പഠനങ്ങളുടെ പ്രാഥമിക റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൈന, ഉത്തര കൊറിയ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ആശ്വാസം പകരുന്ന പുതിയ പഠനം പുറത്തുവരുന്നത്.
Discussion about this post