Wednesday, May 18, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result
Home health

‘ദൈവിക കുഞ്ഞുങ്ങള്‍ക്കായി സ്വര്‍ഗ്ഗീയ കലാകാരന്‍’; കാര്‍ട്ടൂണ്‍മാന്‍ ബാദുഷ അനുസ്മരണ പരിപാടികള്‍ മെയ് 14 മുതല്‍

SM TV News Desk by SM TV News Desk
May 12, 2022, 08:53 pm IST
in health, News, Lifestyle
‘ദൈവിക കുഞ്ഞുങ്ങള്‍ക്കായി സ്വര്‍ഗ്ഗീയ കലാകാരന്‍’; കാര്‍ട്ടൂണ്‍മാന്‍ ബാദുഷ അനുസ്മരണ പരിപാടികള്‍ മെയ് 14 മുതല്‍
11
SHARES
Share on FacebookWhatsAppTelegramTweet

കൊച്ചി: ഇക്കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിന് കോവിഡ് ബാധിച്ച് മരിച്ച കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ അനുസ്മരണാര്‍ഥം മേയ് 14 മുതല്‍ ജൂണ്‍ രണ്ടു വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ‘കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2’ എന്ന പേരിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മേയ് പതിനാലിന് രാവിലെ HEAVENLY ARTIST for THE DIVINE CHILDREN – ‘ദൈവിക കുഞ്ഞുങ്ങള്‍ക്കായി സ്വര്‍ഗ്ഗീയ കലാകാരന്‍’ എന്ന പരിപാടിയോടെ ബാദുഷ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമാകും.

കുരുന്നുകളെ, പ്രത്യകിച്ച്, വിശിഷ്ടമായ കഴിവുകളുമായി ജനിക്കുന്ന ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങളെ ഒത്തിരി സ്‌നേഹിക്കുകയും അവരുടെ വികാസത്തിനായി തന്നാലായത് ചെയ്യാനും ശ്രമിച്ചിരുന്ന ഒരു കലാകാരനായിരുന്ന കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ ഓര്‍മ്മയ്ക്കായി അത്തരം കുരുന്നുകള്‍ക്കായുള്ള പ്രത്യക പരിപാടിയാണ് വരുന്ന മേയ് 14 ശനിയാഴ്ച പനമ്പിള്ളി നഗറില്‍ അരങ്ങേറുന്ന ദൈവിക കുഞ്ഞുങ്ങള്‍ക്കായി സ്വര്‍ഗ്ഗീയ കലാകാരന്‍’ അഥവാ ‘HEAVENLY ARTIST for THE DIVINE CHILDREN’

രാവിലെ 9 മുതല്‍ 10.30 വരെ ‘ഓട്ടിസം,സെറിബ്രല്‍ പാള്‍സി,ഡൌണ്‍ സിന്‍ഡ്രോം,മറ്റു വൈകല്യങ്ങള്‍’ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അത്തരം വൈകല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലാകാലങ്ങളായി വികാസം പ്രാപിച്ചിരിക്കുന്ന സങ്കേതങ്ങളെക്കുറിച്ചും ശാരീരിക സംസാര മാനസിക വൈകല്യങ്ങള്‍ അതിജീവിച്ചു ജീവിത വിജയം നേടിയവര്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പത്ത് കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ കലാകാരന്മാര്‍ ഒരുമിച്ച് ചേര്‍ന്ന് ഇരുപതടി നീളമുള്ള വലിയ ക്യാന്‍വാസില്‍ കുരുന്നുകളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ഒരു ഡൂഡില്‍ വിസ്മയം ഒരുക്കും.

തുടര്ന്ന് 10.45 മുതല്‍ 12.30 വരെ കുട്ടികളും കലാകാരന്മാരും കുട്ടികളുടെ പരിശീലകരും ചേര്‍ന്നുള്ള ആശയ വിനിമയവും തുടര്‍ന്നു കുട്ടികളും കലാകാരന്മാരും ഒത്ത് ചേര്‍ന്നുള്ള ഒരു കൂട്ട വരയും ഈ പരിപാടിയുടെ ആകര്‍ഷണമാണ്.ഇതോടൊപ്പം കുട്ടികള്‍ക്കായി വിനോദ പരിപാടികളും മത്സരങ്ങളും അരങ്ങേറും.ഒന്നാം സമ്മാനം – രണ്ടാം സമാനം എന്നിങ്ങനെ ചേരി തിരിവില്ലാതെ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും ആര്‍ട്ട് ക്യാമ്പില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.

കാര്‍ട്ടൂണ്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയും കുട്ടികള്‍ക്കും’ രക്ഷിതാക്കള്‍ക്കും’ അദ്ധ്യാപകര്‍ക്കുമായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും ലോറം വെല്‍നസ് കെയറിന്റെയും ലേണ്‍വെയര്‍ കിഡ്‌സിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.വരുന്ന മേയ് 14 ശനിയാഴ്ച പനമ്പിള്ളി നഗറില്‍ ലോറം അങ്കണത്തിലും സമീപത്തുള്ള പാര്‍ക്കിലും വച്ചാണ് പരിപാടി നടക്കുക. ഉച്ചയ്ക്ക് 2 മുതല്‍ 3 വരെ കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ കലാകാരന്മാര്‍ താല്‍പ്പര്യമുള്ളവര്‍ക്ക് രേഖാചിത്രം വരച്ചു നല്‍കുന്നതാണ്. പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഭിന്ന ശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ 9207070711 ല്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഇത് കൂടാതെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ചിത്രരചന-കാര്‍ട്ടൂണ്‍ മത്സരം, വിദ്യാര്‍ഥികള്‍ക്കായുള്ള കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ വര്‍ക്ക്‌ഷോപ്പ്, ‘ബാദുഷയെ വരയ്ക്കൂ’ തുടങ്ങി ചരമ ദിനമായ ജൂണ്‍ രണ്ടിന് ബാദുഷ വരച്ച ചിത്രങ്ങളുടെയും ബാദുഷയെ പ്രശസ്ത കലാകാരന്മാര്‍ വരച്ച ചിത്രങ്ങളുടെയും പ്രദര്‍ശനവും അനുസ്മരണ സമ്മേളനവും ചിത്രരചന-കാര്‍ട്ടൂണ്‍ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും ‘കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2 ‘ അനുസ്മരണ പരിപടിയോനുബന്ധിച്ചു നടക്കും.

Share11SendShareTweet

Related Posts

‘ഷെറിന്‍ ജീവനൊടുക്കിയത് വീഡിയോകോള്‍ ചെയ്തുകൊണ്ട്’; സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍
News

‘ഷെറിന്‍ ജീവനൊടുക്കിയത് വീഡിയോകോള്‍ ചെയ്തുകൊണ്ട്’; സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍

പരസ്യപ്രതികരണം വേണ്ട; പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് തന്നെ പരിഹരിക്കണം; ബിജെപി സംസ്ഥാന ഘടകത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര നേതൃത്വം
politics

തൃപ്പൂണിത്തുറ നഗരസഭയില്‍ അട്ടമറി;എന്‍ഡിഎ രണ്ട് സീറ്റും പിടിച്ചു

ഏപ്രില്‍ പത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
News

ഇന്നും തീവ്രമഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

News

കൊച്ചി മെട്രോയില്‍ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി

കോട്ടയം മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനിടെ സംഘര്‍ഷം
News

സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചേക്കില്ലന്ന് സൂചന

പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടു; കന്നഡ നടി ചേതന രാജിന് ദാരുണാന്ത്യം
News

പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടു; കന്നഡ നടി ചേതന രാജിന് ദാരുണാന്ത്യം

Discussion about this post

LATEST NEWS

വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു; കാലിന് പൊട്ടലുണ്ടാക്കി; വെളിപ്പെടുത്തി അഭിഭാഷകന്‍

റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

‘എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല; ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല’; ജാമ്യം കിട്ടിയതിന് പിന്നാലെ ശരത്

‘എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല; ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല’; ജാമ്യം കിട്ടിയതിന് പിന്നാലെ ശരത്

അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ചക്രവാതചുഴി : സംസ്ഥാനത്ത് മൂന്നു ദിവസം വ്യാപകമായ മഴ തുടരും

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies