പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയും നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഇയാള്‍ പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. കടവന്ത്രയിലെ ഹോട്ടലിലും ഫ്ലാറ്റുകളിലും ഇയാള്‍ പരാതിക്കാരിയോടൊപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് ഇവ. പരാതിക്കാരി പീഡനം നടന്നു എന്ന് പറയുന്ന സ്ഥലങ്ങളില്‍ വിജയ് ബാബു പരാതിക്കാരിയുമായി എത്തിയിരുന്നു എന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
Discussion about this post