കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. വിദേശത്തേക്കു കടക്കാനുള്ള സാധ്യത പരിഗണിച്ചാണു തീരുമാനം. ബലാത്സംഗ കേസിലും അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ റെയ്ഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം തുടങ്ങിയതായും വിവരമുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇവര്‍ക്ക് വൈദ്യ പരിശോധനയും നടത്തിയിരുന്നു. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Discussion about this post