എസ് എസ് രാജമൗലി സംവിധാനം ചെയ്ത സിനിമയാണ് ആര്‍ആര്‍ആർ. ആര്‍ആര്‍ആറിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്ത് വിട്ടു. ആഗോള തലത്തില്‍ 257.15 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍. അതില്‍ ഓപണിങ്ങ് ദിവസം തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 120.19 കോടിയാണ് നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതുവരെയുള്ള തെലുങ്ക് സിനിമകളുടെ റെക്കോഡുകളെല്ലാം ആര്‍ആര്‍ആര്‍ തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം ഇത്രയും വലിയ തുക കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ആര്‍ആര്‍ആര്‍. ആദ്യ ദിനം തമിഴ്നാട്ടില്‍ നിന്ന് 12.73 കോടിയും കര്‍ണാടകയില്‍ 16.48 കോടിയും കേരളത്തില്‍ നിന്ന് 4.36 കോടിയുമാണ് നേടിയിരിക്കുന്നത്. ഓവര്‍സീസ് 78.25 കോടിയും ചിത്രം നേടിയിട്ടുണ്ടെന്ന് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു.
മാര്‍ച്ച് 25ന് ലോകവ്യാപകമായാണ് ചിത്രം റിലീസ് ചെയ്തത്.രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്, ആലിയ ഭട്ട് എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍, ഒലീവിയ മോറിസ്, ശ്രിയ ശരണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ഡിവിവി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡി.വി.വി ധനയ്യയാണ് നിര്‍മ്മാണം. കെ.വി വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. എം.എം കീരവാണി സംഗീതം. 450 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
Discussion about this post