പനാജി: ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷമാകുന്നൊരു വാര്‍ത്ത. നാളെ ഫറ്റോര്‍ഡയില്‍ നടക്കുന്ന ഐഎസ്എല്‍ കലാശപ്പോരില്‍ സൂപ്പര്‍താരം സഹല്‍ അബ്ദുസ്സമദ് കളിച്ചേക്കും. മെഡിക്കല്‍ സ്റ്റാഫിനൊപ്പം താരം ഇന്ന് പരിശീലനത്തിനിറങ്ങി. സഹലിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പരിശീലകന് ഇവാന് വുകുമനോവിച്ച് വ്യക്തമാക്കി.
അതേസമയം ഹൈദരാബാദ് എഫ്സിക്കെതിരായ ഫൈനല്‍ മത്സരത്തില്‍ സൂപ്പര്‍ താരം അഡ്രിയന്‍ ലൂണ കളിച്ചേക്കില്ലെന്ന് കോച്ച് പറഞ്ഞു. ലൂണ മെഡിക്കല്‍ സംഘത്തിനൊപ്പമാണുള്ളതെന്നു പറഞ്ഞ കോച്ച്, താരത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായും സ്ഥിരീകരിച്ചു.
‘ഗോവയിലെ ആരാധക സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. സീസണില്‍ ഉടനീളം അവര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ടീം അവരോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഹൈദരാബാദിനെ ബഹുമാനിച്ചുതന്നെ കളത്തിലിറങ്ങും’- വുക്കൊമനോവിച്ചിന്റെ വാക്കുകള്‍. ലൂണ ഫൈനല്‍ കളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സഹലിന്റെ പരുക്കു ഗൗരവമുള്ളതല്ലെന്നു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞ കോച്ച്, ഫൈനലില്‍ സഹല്‍ കളിച്ചേക്കുമെന്നു സൂചനയും നല്കി.
Discussion about this post