ഈ മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരായ അവസാന രണ്ടു മല്‍സരങ്ങളിലും ഭേദപ്പെട്ട പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണിന് വീണ്ടും സ്ഥാനം നഷ്ടമായി. 15 അംഗ ഗ്രൂപ്പിനെ രോഹിത് ശര്‍മ നയിക്കും. വിരാട് കോഹ്ലിയും കെഎല്‍ രാഹുലും ടീമില്‍ തിരിച്ചെത്തി. പരിക്കേറ്റ ജസ്പ്രീത ബുമ്രയാണ് ടീമിലെ പ്രധാന അസാന്നിധ്യം. പരിക്കുമൂലം ഹര്‍ഷല്‍ പട്ടേലും കളിക്കില്ല.
ഓഗസ്റ്റ് 27 ന് യുഎഇയില്‍ ഏഷ്യാ കപ്പ് ആരംഭിക്കും. ഓഗസ്റ്റ് 28 ന് ചിരവൈരികളായ പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിനു മുമ്പ് യോഗ്യത മല്‍സരങ്ങള്‍ നടക്കും. യുഎഇ, ബഹ്റിന്, ഹോങ്കോംഗ് ടീമുകളാണ് യോഗ്യത റൗണ്ടില്‍ കളിക്കുക.
വരാനിരിക്കുന്ന സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പര സഞ്ജുവിനെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും. യുവനിരയെയാണ് പരമ്പരയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളിലും താരം കളിക്കുമെന്നുറപ്പാണ്.
ടി20 ലോകകപ്പ് അടുത്തിരിക്കെ മികച്ച പ്രകടനം നടത്തിയാല്‍ സഞ്ജുവിന് ലോകകപ്പ് ടീമിലും കയറിപ്പറ്റാം. സിംബാബ്വെ പര്യടനത്തില്‍ ടീമിന്റെ ഉപനായകന്‍ ആകാനുള്ള സുവര്‍ണാവരം കൂടി സഞ്ജുവിന് അടുത്ത് നില്‍ക്കുകയാണ്.
Discussion about this post