ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. മാധ്യമം ബ്രോഡ്കാസ്റ്റിങ്ങിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. തല്ക്കാലം ചാനലിന് പ്രവര്‍ത്തനം തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മാധ്യമ സ്ഥാപനമെന്ന നിലക്ക് മീഡിയ വണ്ണിന് പരിരക്ഷയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേന്ദ്രത്തിന് രണ്ടാഴ്ചയ്ക്കകം എതിര് സത്യവാങ്ങ്മൂലം ഫയല്‍ ചെയ്യാം, നേരത്തെ സമര്‍പ്പിച്ച രേഖകള്‍ പരാതിക്കാര്‍ക്ക് കൈമാറാമോ എന്നതും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 26ന് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.
വിധിയെ മീഡയ വണ്‍ സ്വാഗതം ചെയ്തു. വൈകാതെ തന്നെ ചാനല്‍ ഓണ്‍ എയറിലെത്തുമെന്ന് ചാനലിന്റെ എഡിറ്റര്‍ പ്രമോദ് രാമന് പ്രതികരിച്ചു.
Discussion about this post