പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വിക്രം. കമല്‍ ഹാസന്-ലോകേഷ് കനകരാജ് ടീമിന്റെ സിനിമയുടെ റീലിസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 3നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രമെത്തുന്നത്. ചിത്രത്തിന്റെ മേക്കിംഗിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു റിലീസ് പ്രഖ്യാപനം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് സിനിമ. കമല്‍ ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫഹദിന് പുറമെ നരേന്, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരുമുണ്ട്.ഗിരീഷ് ഗംഗാധരനാണ് ക്യാമറ. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കമല്‍ ഹാസന്റെ രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്ഐ) ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post