ഭീഷ്മ പർവ്വത്തെ വിമർശിച്ച് ബിജു തോമസ്
മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.വി.തോമസിന്റെ മകൻ ബിജു തോമസ്. ചിത്രത്തിൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച ടി.വി ജെയിംസ് എന്ന കഥാപാത്രം സൂചിപ്പിക്കുന്നത് തന്റെ അച്ഛന് കെ വി തോമസിനെയാണെന്നാണ് ബിജുവിന്റെ വാദം
ബിജു തോമസിന്റെ കുറിപ്പ്
ഭീഷ്മ പര്വ്വആം കണ്ടു, സിനിമയെ കുറിച്ച് ഒത്തിരി അഭിപ്രായം വായിച്ചു. എനിക്ക് കൂടുതലൊന്നും പറയാനില്ല.പക്ഷേ അതിലെ ഒരു കഥാപാത്രത്തെ കുറിച്ച് പറയാനുണ്ട്.Dileesh പോത്തന് അഭിനയിച്ച TV ജയിംസ്. എണ്പത്കളിലെ എംപി, മൂന്ന് പ്രാവിശ്യം ജയിച്ചു, ചതുര കണ്ണട, കഷണ്ടി, പോക്കറ്റ്ഇല് ഡയറി, പേന, കൈയിൽ ബ്രീഫ്കേസ്. പിന്നെ ട്രേഡ്മാര്‍ക് ആയി കുമ്പളങ്ങിയില്‍ നിന്നു ഡെല്‍ഹിയില്‍ കൊണ്ട് കൊടുത്തു സ്ഥാനമാനങ്ങളിലേക്ക് വഴി തുറക്കുന്ന തിരുത.Amal Neeradന്, കഥാപാത്രത്തിന് K. V. തോമസ് എന്ന് പേര് കൊടുത്താലും, ഞങ്ങള്‍ക്ക് വിരോധമുണ്ടാവില്ല, കാരണം ഇതിലൊക്കെ എത്രയോ വലുതാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സഹായിച്ചിട്ടുള്ളത്.ചാര കേസില്‍ തുടങ്ങി hawala കേസ് വരെ എല്ലാം സുഹൃത്തുക്കളുടെ സഹായമാണ്.ഇതൊക്കെ നേരിട്ട് ഒന്നും ചെയ്യാൻ പറ്റാത്തത്കൊണ്ടുള്ള സഹായങ്ങള്‍.ഭീഷ്മ പര്‍വ്വത്തിലുള്ള കഥാപാത്രം new genകാരുടെ സംഭാവനയാണ്. പണ്ടുള്ള സഹപ്രവര്‍ത്തകരുടെ പുതു തലമുറ.ഒരു കാര്യത്തിൽ സന്തോഷമുണ്ട്, സിനിമയില്‍ കാണിച്ച പോലെ, ജീവിതത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടില്ല.സിനിമയിലുള്ള പോലെ ഒരു ഉപകാരവും ചെയ്യാത്ത എംപി അല്ല. അദ്ദേഹത്തിന്റെ കയ്യൊപ്പ്കള്‍ – കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിലും, കൊച്ചിയില്‍ മെട്രോ വന്നതിലും, വിമാനത്താവളത്തിലും തൊട്ട് ഭാരതത്തിന് വേണ്ടി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതില്‍ വരെ നീളുന്നു.അല്ലാതെ ഇന്നത്തെ ചെക്കന്മാരെ പോലെ jeansഉം T-shirtഉം ഇട്ട്, ബസ് സ്റ്റോപ്പ്ഉം, കായലോരത്ത് നടപ്പാതയും ഉണ്ടാക്കലല്ല 2019ന് മുമ്പുള്ള എംപിയുടെ സാമര്‍ത്തയം.ഒരു കാലത്ത് ഞങ്ങളുടെ വീട്ടില്‍ താമര വിരിയും എന്നായിരുന്നു, പിന്നെ അത് അരിവാള്‍ വെച്ച് മുറിക്ക്ഉം എന്നായി. പക്ഷേ ഇന്നും ഡാഡിക്ക് ഖാദറിന്റെ മുണ്ടും ഷർട്ടും തന്നെയാണ് വേഷം.അല്ലാതെ ഉലകം ചുറ്റും വാണിഭനല്ല.ഒരു കാര്യത്തിൽ സന്തോഷമുണ്ട്, ഇന്നും K.V. തോമസിന് പ്രസക്തിയുണ്ട്, സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും പലർക്കും പേടിയുണ്ട്, അല്ലെങ്കില്‍ ഇങ്ങനെ ഒരു കഥാപാത്രം ഈ സിനിമയില്‍ എഴുതി ചേര്‍ക്കപ്പെടില്ല.
Discussion about this post