സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോണ്‍(52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തായ്ലന്ഡില് വച്ചാണ് വോണിന്റെ മരണമെന്നാണ് റിപ്പോര്‍ട്ട്. ഷെയ്ന് വോണിനെ അദ്ദേഹത്തിന്റെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ മാനേജ്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ഷെയ്ന് വോണ്‍. ഓസ്ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്ന് വോണ്‍ കളിച്ചിട്ടുണ്ട്.
Discussion about this post