പരിശീലനത്തിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ പരിക്ക് മാറാന്‍ സമയമെടുക്കുമെന്ന് റിപ്പോര്‍ട്ട്. രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ ശ്രീശാന്തിന് നഷ്ടമാകുമെന്നാണ് വിവരം.
തനിക്ക് നടക്കാന്‍ ആകുന്നില്ലെന്നും പരിക്ക് സാരമുള്ളതാണെന്നും ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇന്ന് ശ്രീശാന്ത് തന്റെ ആശുപത്രിയിലെ ചിത്രവും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. കേരളത്തിന്റെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ശ്രീശാന്ത് ഉണ്ടായിരുന്നില്ല.
മേഘാലയയ്ക്കെതിരായ രഞ്ജിയിലെ ആദ്യ മത്സരത്തില്‍ കളിച്ച ശ്രീശാന്ത് രണ്ട് വിക്കറ്റ് നേടി മിന്നും പ്രകടനം കാഴ്ച വെച്ചിരുന്നു. പിന്നീട് പ്രാക്ടീസ് സെഷനില്‍ പരിക്കേല്‍ക്കുകയായിരുന്നു.
അതേസമയം, 50 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ശ്രീശാന്തിനെ ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും വിളിച്ചിരുന്നില്ല.
— Sreesanth (@sreesanth36) March 1, 2022
Discussion about this post