ബെംഗളൂരു: ഐപിഎല്‍ താര ലേലത്തിനിടെ, ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മിഡീസ് കുഴഞ്ഞുവീണു. ഇതേ തുടര്‍ന്ന് ലേലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ലേലത്തിന്റെ രണ്ടാം സെഷനില്‍ എഡ്മിഡ്സ് കുഴഞ്ഞുവീഴുകയും ടീമുടമകളും മറ്റ് സ്റ്റാഫുകളും ഉടനടി ലേലഹാളിലേക്ക് വൈദ്യസഹായമെത്തിക്കുകയുമായിരുന്നു.
ശ്രീലങ്കന്‍ ഓണ്‍റൗണ്ടര്‍ വാനിന്ദു ഹസാരങ്കയ്ക്കായുള്ള ലേലം പുരോഗമിക്കുന്നതിനിടെയായിരുന്നു ഹ്യൂ വേദിയില്‍ കുഴഞ്ഞു വീണത്.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ലേലനടപടികള്‍ പിന്നീട് പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു.
Discussion about this post