സൂപ്പർസ്റ്റാർ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപിച്ചു. രജനികാന്തിന്റെ 169-ാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. സണ്‍ പിക്ച്ചേഴ്സാണ് സിനിമയുടെ നിര്‍മ്മാണം. വിജയ് ചിത്രമായ ബീസ്റ്റിന് ശേഷം നെല്‍സണ്‍ പ്രഖ്യാപിക്കുന്ന ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദരാണ് സിനിമയുടെ സംഗീത സംവിധായകന്. നെല്‍സണൊപ്പം അനിരുദ്ധ് ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണിത്. രജനികാന്തിന്റെ ‘പേട്ട’, ‘ദര്‍ബാര്‍’ എന്നീ ചിത്രങ്ങളുടെയും സംഗീതം അനിരുദ്ധായിരുന്നു.
നെല്‍സണ്‍-വിജയ് ചിത്രമായ ബീസ്റ്റ് ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്ന്. നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. രജനികാന്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ബീസ്റ്റ് റിലീസിന് ശേഷമായിരിക്കും ആരംഭിക്കുക.
Discussion about this post