മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ അമല്‍ നീരദ് ചിത്രമാണ് ഭീഷ്മപര്‍വം. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്നിന് വേള്‍ഡ് വൈഡായാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ നാളെ വൈകുന്നേരം ആറു മണിക്ക് പുറത്തിറങ്ങുമെന്ന് സംവിധായകന് അമല്‍ നീരദ് അറിയിച്ചു. ചിത്രത്തില്‍ മൈക്കിള്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ദിലീഷ് പോത്തന്റെ സംവിധാന സഹായിയായ ദേവദത്തിന്റെ ആദ്യ തിരക്കഥയാണ് ഭീഷ്മപര്‍വം. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്ക്രീന്‍പ്ലേ നിർവഹിക്കുന്നത്. ആര്.ജെ മുരുകന്(മനു ജോസ്) അഡീഷണല്‍ ഡയലോഗ് ഒരുക്കും.നദിയാ മൊയ്തു, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ ചലിപ്പിക്കുന്നത്.വിവേക് ഹര്ഷൻ എഡിറ്റിംഗും സുഷിന് ശ്യാം സംഗീതവും നിർവഹിച്ചിട്ടുണ്ട്.
Discussion about this post