ബിബിൻ ജോർജ് ,വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്നിവർ ആദ്യമായി നായകൻമാരായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മരതകം. നവാഗതനായ അൻസാജ് ഗോപി സംവിധാനം ചെയ്യുന്ന സിനിമ, മലയാളത്തിലെ ആദ്യത്തെ ടൈംലൂപ് ഗണത്തിൽപ്പെടുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട്. ആന്റോ ജോസഫ് പ്രൊഡക്ഷൻ കമ്പനി, അൽതാരി മൂവിസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, സി.ആർ സലീം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സനുഷ സന്തോഷ്, കലാഭവൻ ഷാജോൺ, മീനാക്ഷി ദിനേഷ്, അനീഷ് ഗോപാൽ, ജഗദീഷ്, അഞ്ജു അരവിന്ദ്, ജെയ്സ, ജോസ്, നവജിത് നാരായണൻ എന്നിവരാണ് മറ്റു താരങ്ങൾ.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ അൻസാജ് ഗോപിയും ദീപു എൻ ബാബുവും ചേർന്നാണ്. ചിത്രത്തിൻ്റെ ഛായഗ്രഹണം നിർവഹിക്കുന്നത് സിനു സിദ്ധാർഥ് ആണ്. ചിത്രത്തിൻ്റെ പ്രൊജക്ട് ഡിസൈനർ എൻ എം ബാദുഷയും, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണനുമാണ്. എഡിറ്റിംഗ്: റിയാസ്.കെ.ബദർ, കലാസംവിധാനം: ജയൻ ക്രെയോൺ, മ്യൂസിക്: അർജുൻ വി അക്ഷയ, ശ്യാമപ്രസാദ്, ബി ജി എം: ഫോർ മ്യൂസിക്, വസ്ത്രലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അമൽ ചന്ദ്രൻ, കൊറിയോഗ്രാഫി: ശ്രീജിത്ത് പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീവ് സുകുമാർ, ക്രീയേറ്റീവ് ഡയറക്ടർ: പ്രവീൺ നാരായണൻ, ഡിസൈൻ: യെല്ലോടൂത്സ്, പി.ആർ.ഒ: പി.ശിവപ്രസാദ്
Discussion about this post