കോവിഡ് സാഹചര്യം മൂലം റീലിസ് നീട്ടി വച്ച സിനിമയാണ് വെയിൽ. ഷെയിൻ നിഗം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ഒടുവിൽ തിയേറ്ററിലേക്ക്. ഫെബ്രുവരി 25നാണ് സിനിമ റിലീസ് ചെയ്യുന്നത്. ജനുവരി 28നായിരുന്നു നേരത്തെ റിലീസ് ചെയ്യാനിരുന്നത്. സംസ്ഥാനത്ത് അഞ്ച് ജില്ലകൾ സി കാറ്റഗറിയാക്കി തിയേറ്റർ അടച്ചതിനെ തുടർന്നാണ് റിലീസ് മാറ്റിയത്.
നവാഗതനായ ശരത് മേനോനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിക്കുന്നത്. ഷാസ് മുഹമ്മദാണ് ഛായാഗ്രഹണം. പ്രവീൺ പ്രഭാകർ എഡിറ്റിങ്ങ് നിർവ്വഹിച്ച ചിത്രത്തിന്റെ ശബ്ദ മിശ്രണം ചെയ്തിരിക്കുന്നത് രംഗനാഥ് രവിയാണ്. ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. ഷൈൻ ടോം ചാക്കോ, ജെയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ, സുധി കോപ്പ, ഗീതി സംഗീതിക എന്നിവരും ചിത്രത്തിലുണ്ട്.
Discussion about this post