സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനാകുന്ന സിനിമയാണ് കൊത്ത്. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ആസിഫ് അലിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. നിഖില വിമലാണ് സിനിമയിലെ നായിക. റോഷന് മാത്യു, രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. തിരക്കഥ ഹേമന്ത് കുമാറിന്റെതാണ്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, പി ആര് ഒ – ആതിര ദില്‍ജിത്ത്.
Discussion about this post