കോവിഡ് മൂലം റിലീസ് മാറ്റിവെച്ച സിനിമയാണ് ‘കള്ളന് ഡിസൂസ’.സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 11നാണ് തിയറ്ററിലെത്തുക. ജനുവരി 21ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അഞ്ച് ജില്ലകള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവെച്ചത്.
നവാഗതനായ ജിത്തു കെ ജയനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംഷി അഹമ്മദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്, വിജയ രാഘവന്, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ റിസ്സല്‍ ജൈനിയാണ്. ലിയോ ടോമാണ് ചിത്രത്തിലെ മറ്റൊരു സംഗീതസംവിധായകന്. കൈലാസ് മേനോനാണ് പശ്ചാത്തല സംഗീതം.
Discussion about this post