മോഹന്‍ലാലിന്റെ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ സീക്വന്‍സുകളുടെ പരമ്പരയുമായി എത്തിയിരിക്കുകയാണ് ആറാട്ട് ട്രെയിലര്‍. ഈ മാസമാണ് സിനിമ തിയറ്ററിൽ എത്തുന്നത്. സിനിമയുടെ സംവിധാനം ബി ഉണ്ണിക്കൃഷ്ണനാണ് നിർവഹിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ രചനയില്‍ പുറത്തുവരുന്ന സിനിമയാണ് ആറാട്ട്. മമ്മൂട്ടിയാണ് ആറാട്ട് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്. ബി ഉണ്ണിക്കൃഷ്ണന്റെ ആര് ഡി ഇലുമിനേഷന്‍സും ഹിപ്പോ പ്രൈമും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മ്മാണം. ഈ മാസം പതിനെട്ടിനായിരിക്കും ആറാട്ട് റിലീസെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. ആര്.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്ച്ചേഴ്സും ആറാട്ടിന്റെ നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്.
വന്‍താരനിരയാണ് മോഹന്ലാലിനൊപ്പമുള്ളത്. സമ്പത്ത് രാജ്, സിദ്ദീഖ്, സായ്കുമാര്, നെടുമുടി വേണു, ശ്രീകാന്ത്, ഗണേഷ് കുമാര്‍, നേഹ സക്സേന, സ്വാസിക, രചന നാരായണന്‍കുട്ടി, ഡോ. റോണി ഡേവിഡ്, വിജയരാഘവന്, അലന്‍സിയര്‍, മോഹന്‍ ജോസ്, ദേവന്, റിയാസ് ഖാന്, ബിജു പപ്പന്, സന്തോഷ് കീഴാറ്റൂര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ജോണി ആന്റണി, ഹരീഷ് കണാരന്, മണിയന്‍പിള്ള രാജു എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.ഏ.ആര് റഹ്മാന് തന്റെ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ റീമിക്സ് ചിത്രത്തിനായി അവതരിപ്പിക്കുന്നുണ്ട്. രാഹുല്‍ രാജാണ് സംഗീതം. വിജയ് ഉലകനാഥ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, ആര്‍ട്ട് ഡയറക്ടര്‍ ഷാജി നടുവില്‍. അനില്‍ അരശ്, കെ. രവിവര്‍മ്മ, എ വിജയ്, സുപ്രീം സുന്ദര്‍, എന്നിവരാണ് ആക്ഷന്‍ രംഗങ്ങളുടെ കൊറിയോഗ്രഫി.
Discussion about this post