മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന് കടുത്ത നിരാശ നല്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുളള കെ പി രാഹുലിന്റെ മടങ്ങിവരവ് വൈകുമെന്ന് റിപ്പോര്‍ട്ട്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്നുള്ള പരിശീലനം രാഹുല്‍ തുടങ്ങിയിട്ടില്ലെന്ന് പരിശീലകന് ഇവാന് വുകോമനോവിച്ച് പറഞ്ഞു. ഫിസിയോതെറാപ്പിസ്റ്റുകള്ക്കൊപ്പമാണ് രാഹുല്‍ ഇപ്പോഴുമുള്ളത്.
ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ള താരമാണ് രാഹുല്‍ എന്നും പരിശീലകന് പറഞ്ഞു. ഐഎസ്എല്ലിന്റെ ഈ സീസണിലെ ഉദ്ഘാടന മത്സരത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്. മുംബൈയില്‍ ചികിത്സയ്ക്ക് പോയ രാഹുല്‍, അടുത്തിടെ ഗോവയിലെ ബ്ലാസ്റ്റേഴ്സ് ബയോ ബബിളിലേക്ക് തിരിച്ചെത്തിയിരുന്നു.
Discussion about this post