കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ തെളിവില്ലാതെ കൊല്ലണമെന്നുവരെ ദിലീപ് പറഞ്ഞതിന് തെളിവുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകന് ബാലചന്ദ്രകുമാര്‍. ദിലീപ് അനൂപിന് കൊടുത്ത നിര്‍ദേശത്തിന്റെ ശബ്ദരേഖ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. തെളിവുകള്‍ ഉള്‍പ്പെടുന്ന ഉപകരണങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ട്രക്ക് ഇടിച്ച് കൊല്ലണമെന്നാണ് ദിലീപ് നിര്‍ദേശം നല്‍കുന്നത്. തെളിവില്ലാതെ എങ്ങനെ കൊല്ലണമെന്ന നിര്‍ദേശമാണ് നല്‍കുന്നത്. ഇത് പുറത്തുവരുമ്പോള്‍ ചിലരുടെ സംശയം മാറും. അക്കാര്യം വരും മണിക്കൂറില്‍ എല്ലാവരും അറിയുമെന്നും ബാലചന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ ആരോപണത്തില്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ദീലീപ് അതുപുറത്തുവിടട്ടെ. താന്‍ നവംബര്‍ 25നാണ് പരാതി നല്‍കിയത്. ഡിസംബര്‍ 25ന് ഒരുമാധ്യമം വഴി വാര്‍ത്ത പുറത്തുവരുന്നു. ഡിസംബര്‍ 27നുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ടത്. അതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥരുമായി ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല.
Discussion about this post