കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപിനെയും കൂട്ടാളികളെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. മൂന്നാം ദിവസമാണ് ചോദ്യം ചെയ്യല്‍. ഇതിനിടെ സംവിധായകന് വ്യാസന് എടവടനക്കാടിനെ ക്രൈംബ്രാഞ്ച് സംഘം വിളിച്ചുവരുത്തി. ദിലീപിനെതിരെ സംവിധായകന് ബാലചന്ദ്രകുമാര്‍ പോലീസിന് നല്കിയ ശബ്ദ സാമ്പിളുകള്‍ തിരിച്ചറിയുന്ന്തിനും മൊഴി രേഖപ്പെടുത്തുന്നതിനുമായാണ് വ്യാസന് എടവനക്കാടിനെ വിളിച്ചുവരുത്തിയത്.
കഴിഞ്ഞ ദിവസം സംവിധായകരായ റാഫി, അരുണ്‍ ഗോപി എന്നിവരെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
Discussion about this post