ഇന്ത്യന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്ത ടോപ്പ് ടെന്‍ ഇന്ത്യന്‍ സിനിമകളില്‍ മലയാള സിനിമ സാന്നിധ്യവും. ചൈതന്യ തംഹാനെ സംവിധാനം ചെയ്ത മറാത്തി സിനിമ ‘ദി ഡിസൈപ്പളാ’ണ് ഒന്നാമതെത്തിയത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് മിന്നല്‍ മുരളിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ദിലീഷ് പോത്തന്റെ ജോജി മൂന്നാമതും, മാര്ട്ടിന് പ്രകാട്ടിന്റെ നായാട്ട് നാലാമതും (കന്നഡ ചിത്രം ഗരുഡ ഗമന ഋഷഭ വാഹനക്കൊപ്പം പങ്കിട്ടത്), ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഏഴാമതും, രോഹിത്ത് വി എലിന്റെ കള എട്ടാമതും (ജയ് ഭീമിനൊപ്പം പങ്കിട്ടത്) , സെന്ന ഹെഗ്ഡെയുടെ തിങ്കളാഴ്ച നിശ്ചയം ഒന്പതാമതും എത്തി.മികച്ച നടന്മാരില് ഒന്നാം സ്ഥാനത്തുള്ളത് ഫഹദ് ഫാസിലാണ്(മാലിക്). രണ്ടാം സ്ഥാനം വിക്കി കൗശലിനൊപ്പം( സര്‍ക്കാര്‍ ഉദ്ദം) ടൊവിനോ തോമസ്(മിന്നല്‍ മുരളി ) പങ്കിട്ടു.മികച്ച നടിയായി ഒന്നാം സ്ഥാനത്ത് നിമിഷ സജയന് എത്തിയത്. കൊങ്കണ സെന്നിനൊപ്പമാണ് നിമിഷ അവാർഡ് പങ്കിടുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അഭിനയത്തിനാണ് നിമിഷക്ക് അവാര്‍ഡ് ലഭിച്ചത്. രണ്ടാം സ്ഥാനം തപ്സി പന്നു(ഹസീന് ദില്‍റുപ) നേടി. മൈല്‍ സ്റ്റോണ്‍, സര്‍ദാര്‍ ഉദ്ദം, ഷെര്ന്നി(ഹിന്ദി), പുഷ്പ- ദി റൈസ്(തെലുങ്ക്) എന്നിവയാണ് ടോപ്പ് ടെന്നില്‍ എത്തിയ മറ്റ് ചിത്രങ്ങള്‍.
Discussion about this post