ലൂസിഫറിനു ശേഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മോഹന്‍ലാല്‍, മീന, പൃഥ്വിരാജ്, കല്യാണി പ്രിയദര്ശന് എന്നീ താരങ്ങളാണ് ഗാനത്തില്‍ അണി നിരന്നിരിക്കുന്നത്.മലയാളത്തിലെ പഴയ- പുതിയ തലമുറയിൽ പെട്ട രണ്ട് ഗായകരാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ കാണിക്കുന്ന രംഗങ്ങളില്‍ എം.ജി. ശ്രീകുമാറും, പൃഥ്വിരാജിനെ കാണിക്കുന്ന രംഗങ്ങളില്‍ വിനീത് ശ്രീനിവാസനും ആണ് പാടിയിരിക്കുന്നത്. സംഗീത സംവിധായകന് ദീപക് ദേവാണ്. ലുസിഫറിന്റെയും സംഗീത സംവിധായകൻ ദീപക് ദേവ് ആയിരുന്നു. മഞ്ജു വാര്യര്‍, ബേസില്‍ ജോസഫ്, നിവിന്‍ പോളി എന്നിവര്‍ ഗാനം പങ്കുവെച്ചിട്ടുണ്ട്.
ഹോട്സ്റ്റാറിലൂടെ ഒ.ടി.ടി റിലീസായിട്ടാണ് ചിത്രമെത്തുന്നത്. ശ്രീജിത് എന്‍, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോമഡി ഫാമിലി എന്റര്‍ടൈനര്‍ ജോണറിലാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്.
Discussion about this post