മലയാളസിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഹൃദയം. അഞ്ച് വർഷങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിൽ 15 ഗാനങ്ങളാണുള്ളത്. ഇതിലെ മുഴുവൻ ഓഡിയോ ആൽബവും റിലീസ് ചെയ്യാൻ സമയമായിരിക്കുന്നുവെന്നും, ഗാനങ്ങൾ ജനുവരി 14 ന് റിലീസ് ചെയ്യുമെന്നും അറിയിച്ചിരിക്കുകയാണ് സംവിധായകനായ വിനീത്.
ഹൃദയത്തിന്റെ ഓഡിയോ കാസറ്റിൽ ഓരോ ട്രാക്കും ഫീച്ചർ ചെയ്യുന്ന ക്രമത്തിൽ സൈഡ് എ, സൈഡ് ബി എന്നിങ്ങനെറിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ സൈഡ് എ ആണ് ജനുവരി 14 ന് റിലീസ് ചെയ്യുന്നതെന്നും വീനിത് അറിയിച്ചു.
‘ഹൃദയം’ ഈ മാസം 21 ന് റിലീസ് ചെയ്യും. വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അജു വർഗ്ഗീസ്,അരുൺ കുര്യൻ, വിജയരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് രഞ്ജൻ എബ്രഹാമാണ്. വസ്ത്രാലങ്കാരം ദിവ്യ ജോർജ്. ചമയം ഹസൻ വണ്ടൂർ.’ചീഫ് അസോസിയേറ്റ് ഡയറക്റ്റർ അനിൽ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റർ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികൾ. പി.ആർ.ഒ ആതിര ദിൽജിത്ത്.
Discussion about this post