സൂര്യയെ നായകനാക്കി ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ലിജോമോള്‍ അവതരിപ്പിച്ച സെങ്കേനി എന്ന കഥാപാത്രത്തിന് പ്രചോദനമായത് പാര്‍വതി അമ്മാളിന്റെ ജീവിതമായിരുന്നു. ഇപ്പോഴിതാ പാര്‍വതി അമ്മാള്‍ക്ക് സഹായ ഹസ്തവുമായി സൂര്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
10 ലക്ഷം രൂപയാണ് പാര്‍വതി അമ്മാളിന്റെ പേരില്‍ സൂര്യ ബാങ്കില്‍ നിക്ഷേപിച്ചത്. സ്ഥിരനിക്ഷേപമായി ബാങ്കിലിട്ടിരിക്കുന്ന തുകയില്‍ നിന്ന് പലിശ എല്ലാ മാസവും ഇവര്‍ക്ക് ലഭിക്കും. പാര്‍വതി അമ്മാളിന്റെ കാലശേഷം ഈ തുക മകള്‍ക്കും ലഭിക്കുമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ പാര്‍വതി അമ്മാളിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് നടന് രാഘവ ലോറന്‍സും അറിയിച്ചിരുന്നു.
നവംബര്‍ 2 നാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. 2ഡി എന്റര്ടെയ്ന്മെന്റന്റെ ബാനറില്‍ സൂര്യ തന്നെ നിര്‍മ്മിച്ച ചിത്രത്തില്‍ രജിഷ വിജയന്, പ്രകാശ് രാജ്, രമേഷ്, മണികണ്ഠന് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Discussion about this post