കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കെ.പി.എ.സി ലളിത സുഖം പ്രാപിക്കുന്നതായി മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതനും പറഞ്ഞു.”അമ്മ സുഖമായിരിക്കുന്നു, സുഖം പ്രാപിച്ചുവരുന്നു. പേടിക്കേണ്ട കാര്യമില്ല. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി”- സിദ്ധാര്‍ത്ഥ് ഫേസ്ബുക്കില്‍ കുറിച്ചു.
കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ.പി.എ.സി ലളിതയെ ഇന്നലെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കരള്‍രോഗവുമായി ബന്ധപ്പെട്ടാണ് ചികിത്സ തേടുന്നത്. കുറച്ചു കാലമായി ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു. നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്സനാണ് കെ.പി.എ.സി. ലളിത.
Discussion about this post