കൊച്ചി: നടി കെപിഎസി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. പത്ത് ദിവസം മുമ്പാണ് തൃശൂരിലെ ആശപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കുറച്ചു കാലമായി രോഗാവസ്ഥകള്‍ കെപിഎസി ലളിതയെ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും ടെലിവിഷന്‍ പരമ്പരകളിലടക്കം അവര്‍ സജീവമായിരുന്നു. അടുത്തിടെ ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു. അവിടുന്ന് തിരിച്ചുവന്നതിനുശേഷമാണ് രോഗം മൂര്‍ച്ഛിക്കുന്നതും ആശുപത്രിയില്‍ ചികിത്സ തേടുന്നതും.
നടിയുടെ വിദഗ്ധ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി ചെയര്‍പഴ്സനാണ് കെപിഎസി ലളിത.
Discussion about this post