ചെന്നൈ: നടന് വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്ത് തീവ്രഹിന്ദു സംഘടന ഹിന്ദു മക്കള്‍ കക്ഷി. വിജയ് സേതുപതിയെ ചവിട്ടിയാല്‍ 1001 രൂപ പാരിതോഷികം തരാമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്ജുന് സമ്പത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. തേവര് സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവര് അയ്യയെ നടന് അപമാനിച്ചെന്നാണ് ഹിന്ദു മക്കള്‍ കക്ഷി ആരോപിക്കുന്നത്.
ഈയാഴ്ച ആദ്യം വിജയ് സേതുപതിയുടെ സംഘത്തെ ബെംഗളുരു വിമാനത്താവളത്തില്‍ വച്ച് യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ദൃശ്യങ്ങളുടെ ഒരു സ്ക്രീന്ഷോട്ടടക്കമുള്ള പോസ്റ്ററാണ് അര്ജുന് സമ്പത്ത് കൈകാര്യം ചെയ്യുന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തുവിട്ടിരിക്കുന്നത്. ”വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് അര്ജുന് സമ്പത്ത് പണം പാരിതോഷികമായി നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. തേവര് അയ്യയെ അപമാനിച്ചതിനാണിത്. 1 കിക്ക് = 1001 രൂപ. ആര്‍ക്കും നല്‍കും. മാപ്പ് പറയുംവരെ തല്ലണം”, എന്ന് അര്ജുന് സമ്പത്ത്.
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര് അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാല്‍ പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം. തേവര് അയ്യ എന്നാല്‍ കാള്‍ മാര്‍ക്സോ ലെനിനോ ഒന്നും അല്ലല്ലോ എന്നാണ് ഇതേക്കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചത്. ഇതില്‍ പ്രകോപിതരായാണ് ഹിന്ദുമക്കള്‍ കക്ഷിയുടെ വിവാദപ്രസ്താവന.
Discussion about this post