ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ നടന് വിജയ് സേതുപതിക്കെതിരെ ആക്രമണം നടത്തിയത് മലയാളി. ബംഗളൂരുവില്‍ താമസിക്കുന്ന ജോണ്സണ് എന്നയാളാണ് വിജയ് സേതുപതിയെ പിന്നിലൂടെയെത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പ്രകോപിതനായതെന്നാണ് സൂചന.
ഇയാള്‍ മദ്യലഹരിയിലായിരുന്നു.പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ വിജയ് സേതുപതിക്കൊപ്പമുണ്ടായിരുന്ന നടന് മഹാഗാന്ധിക്ക് പരിക്കേറ്റു.
വിമാനത്താവളത്തിന് പുറത്തേക്ക് വിജയ് സേതുപതി നടന്നുവരുമ്പോള്‍ ജോണ്സണ് പുറകിലൂടെ ഓടിയെത്തി ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ വിജയ് മുന്നോട്ട് ആഞ്ഞുപോകുന്നതും കാണാം. ജോണ്‍സണെ ഉടന്‍ തന്നെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിയുടെ ടീമിലെ അംഗങ്ങളുടെ ചേര്‍ന്നു കീഴ്പ്പെടുത്തുകയായിരുന്നു.
யார்டா நீ கோழை? பின்னாலிருந்து விஜய் சேதுபதியை உதைக்கறான்😡😡 pic.twitter.com/dLGdOn7sIV
— Thalaivar Darbarᴬᴺᴺᴬᴬᵀᵀᴴᴱ🇮🇳 (@Vijayar50360173) November 3, 2021
Discussion about this post