അന്തരിച്ച കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ വെളിച്ചം നല്‍കിയത് നാലുപേര്‍ക്ക്. പുനീതിന്റെ രണ്ട് കോര്‍ണിയയിലെയും വിവിധ പാളികള്‍ കാഴ്ച തകരാര്‍ സംഭവിച്ച നാല് രോഗികളില്‍ വെച്ചുപിടിപ്പിച്ചു.
നാരായണ നേത്രാലയ ആശുപത്രിയില്‍ കോര്‍ണിയ ആന്‍ഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
ഒരാളുടെ കണ്ണുകള്‍ നാലുപേര്‍ക്ക് ദാനം ചെയ്യുന്നത് കര്‍ണാടകയില്‍ ആദ്യമായാണെന്നും അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും നാരായണ നേത്രാലയ ചെയര്മാന് ഡോ. ഭുജന്‍ ഷെട്ടി പറഞ്ഞു.
അഞ്ച് പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയകള്‍ നടത്തിയത്. കണ്ണുകളുടെ കോര്‍ണിയ നെടുകെ മുറിച്ച് മുന്നിലെ ഭാഗം ഒരാള്‍ക്കും പുറകിലേത് മറ്റൊരാള്‍ക്കും നല്‍കുകയായിരുന്നു.
പുനീതിന്റെ മരണത്തിനു പിന്നാലെ കുടുംബം കണ്ണുകള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. പുനീതിന്റെ അച്ഛന് രാജ് കുമാറിന്റെയും അമ്മ പര്‍വതമ്മയുടെയും കണ്ണുകള്‍ ഇതുപോലെ ദാനം ചെയ്തിരുന്നു.
ഒക്ടോബര്‍ 29നായിരുന്നു പുനീത് രാജ്കുമാര് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
Discussion about this post